Latest NewsIndiaNews

ഗുരുതര വീഴ്ച; തമിഴ്നാട്ടിൽ കോവിഡ് ഭേദമാകാത്ത രോഗികളെ ഡിസ്‌ചാർജ് ചെയ്‌തു

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് പ്രതിരോധ നടപടിയിൽ ഗുരുതര വീഴ്ച. വിളുപുരം സർക്കാർ ആശുപത്രിയിലാണ് സംഭവം. പ്രാഥമിക പരിശോധനാഫലം വന്ന ഉടൻ വിശദമായ ഫലത്തിന് കാത്തുനിൽക്കാതെ കൂട്ടത്തോടെ 26 രോഗികളെയാണ് ഡിസ്‌ചാർജ്’ചെയ്‌തത്‌. വിശദപരിശോധനാ ഫലം വന്നപ്പോൾ ഇവരിൽ നാല് പേർക്ക് കോവിഡ് ബാധ ഉണ്ടെന്ന് കണ്ടെത്തി. വിളുപുരം സർക്കാർ ആശുപത്രിയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത് ഒരു സ്വകാര്യ ലാബിലേക്കാണ്. ഇവിടെ നിന്ന് പ്രാഥമികമായി ലഭിച്ച ഫലം നെഗറ്റീവായതോടെയാണ് ഇവരെയെല്ലാവരെയും  രോഗമില്ലെന്ന് രേഖപ്പെടുത്തി ഡിസ്‌ചാർജ് ചെയ്‌തത്‌.

Read also: മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ; നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങൾ വാങ്ങണമെന്ന് നിർദേശം

ഇന്ന് വൈകിട്ടോടെ രണ്ടാം പരിശോധനാ ഫലം വന്നപ്പോഴാണ് ഇതിൽ നാല് പേർക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ മൂന്ന് രോഗികളെ പൊലീസ് കണ്ടെത്തി തിരികെ ഐസൊലേഷൻ വാർഡിലാക്കി. ഡൽഹിയിൽ നിന്നെത്തിയ നിന്ന് എത്തിയ ഒരു അതിഥിത്തൊഴിലാളിയായിരുന്നു നാലാമത്തെ ആൾ. ഇയാളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ ഇപ്പോൾ. അതേസമയം 26 പേരെ ഒരുമിച്ച് ഡിസ്ചാർജ് ചെയ്തപ്പോൾ സംഭവിച്ച ക്ളറിക്കൽ പിശക് മാത്രമാണെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button