റിയാദ് : സൗദിയില്‍ മൂന്ന് പേർ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. മക്കയില്‍ രണ്ടും ഹുഫൂഫില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 41ആയി ഉയർന്നു. പുതുതായി 190 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2795 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് തത്സമയ വിവരങ്ങൾക്കായുള്ള വെബ്സൈറ്റിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. രോഗബാധിതരില്‍ 2139 പേര് ചികിത്സയിലാണ്. ഇതില്‍ 41 പേര് തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. 64 പേര് പുതുതായി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 615 ആയി.
Also read : സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ നില ഗുരുതരം
നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വൈറസ് വ്യാപനം തടയാനാകില്ലെന്നും, രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയ വ്യക്താവ് ഡോ.മുഹമ്മദ് അല്‍ അബ്ദുള്‍ ആലി പറഞ്ഞു.. അതിനാല്‍ ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കണം. ലോകത്തു മികച്ച മെഡിക്കല്‍ സൗകര്യങ്ങളൊരുക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് സൗദി. എണ്‍പതിനായിരം ബെഡുകളും എണ്ണായിരത്തിലധികം വെന്റിലേറ്ററുകളും രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.
വൈറസ് വ്യാപനം ചെറുക്കാനായി വിവിധ നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ കര്‍ഫ്യൂവിനു പിന്നാലെ രാജ്യത്തെ മുഴുവന്‍ സ്ഥലങ്ങളിലും രാത്രികാല കര്‍ഫ്യൂ സമയവും നീട്ടി. വൈകുന്നേരം 3 മൂന്നു മുതല്‍ രാവില ആറുവരെയാണ് കര്‍ഫ്യൂ.
Post Your Comments