Latest NewsKeralaNews

ചെന്നിത്തല ഇരിക്കുന്ന സ്ഥാനമോര്‍ത്ത് അദ്ദേഹത്തിനുള്ള മറുപടി പറയുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് തനിക്ക് കുടിപ്പകയും കുന്നായ്മയുമാണെന്ന് ആരോപിച്ച ചെന്നിത്തലയ്ക്ക് മറുപടി പറായാന്‍ ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ മറുപടി പറയാന്‍ മടിയുണ്ടായിട്ടല്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന് അത് ചേരാത്തത് കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാലറി ചാലഞ്ചില്‍ മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് നിര്‍ബന്ധിച്ച് നടപ്പാക്കുന്നത് ഒരു കാരണവശാലും പ്രതിപക്ഷം അംഗീകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രവാസികളുടെ കാര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ചത് ശരിയായ ആരോപണമാണെന്നും ഇക്കാര്യത്തില്‍ തികഞ്ഞ അസഹിഷ്ണുതയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും മുല്ലപ്പള്ളിയോട് മുഖ്യമന്ത്രിക്ക് കുടിപ്പകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button