Latest NewsIndia

ലോഡ്ജില്‍ മുറി ലഭിച്ചില്ല, പത്തുദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനക്കാരൻ വനം വകുപ്പിന്റെ പിടിയിൽ

ചൈനീസ് യുവാവിനെ പിടികൂടി കോവിഡ്-19 പരിശോധനയ്ക്കായി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈ: ലോഡ്ജില്‍ മുറി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് പത്തുദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് യുവാവിനെ പിടികൂടി കോവിഡ്-19 പരിശോധനയ്ക്കായി സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് തിരുവണ്ണാമലൈയ്ക്കുസമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ താമസിച്ച യാങ്രുയി(35)യെയാണ് വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയത്. ജനുവരി 20-നാണ് തിരുവണ്ണാമലൈയിലെ അരുണാചലേശ്വര്‍ ക്ഷേത്രദര്‍ശനത്തിനായി യാങ്രുയി തിരുവണ്ണാമലൈയിലെത്തിയത്.

പല അമ്പലങ്ങളിൽ ദർശനം നടത്തിയ ശേഷം മാര്‍ച്ച്‌ 25-ന് തിരുവണ്ണാമലൈയില്‍ തിരിച്ചെത്തിയെങ്കിലും ചൈനാ സ്വദേശിയായതിനാല്‍ ലോഡ്ജുകളില്‍ മുറി ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഗുഹയില്‍ അഭയംതേടിയതെന്ന് ഇദ്ദേഹം അധികൃതരോട് പറഞ്ഞു. യുവാവിനെ തിരുവണ്ണാമലൈയിലെത്തിച്ച്‌ വനംവകുപ്പ് അധികൃതര്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ്ലൈന്‍ ഡെസ്‌കിന് കൈമാറി.

അനില്‍ അക്കര എം എല്‍ എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത , പോലീസ് അന്വേഷണം ആരംഭിച്ചു

”ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ താമസിക്കാന്‍ സ്ഥലവും ഭക്ഷണവും തരൂ, അതുകഴിഞ്ഞാല്‍ നാട്ടിലേക്കു പോകാനുളള സൗകര്യമൊരുക്കൂ” എന്ന അഭ്യര്‍ഥനയാണ് യുവാവിനുണ്ടായിരുന്നത്.പിന്നീട് സമീപജില്ലകളിലെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി.ഹെല്‍പ്പ്ലൈന്‍ ഡെസ്‌ക് തിരുവണ്ണാമലൈ ജില്ല കളക്ടര്‍ കെ.എസ്. കന്തസ്വാമിയെ ബന്ധപ്പെട്ടു. യുവാവിനെ കൊറോണപരിശോധനയ്ക്കായി സ്വകാര്യാശുപത്രിയിലേക്ക് മാറ്റാന്‍ കളക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button