വാഷിംഗ്ടണ്‍ ഡിസി: കോവിഡ്- 19 വൈറസ് അനുദിനം വ്യാപിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡബ്ല്യുഎച്ച്ഒ ചൈനയ്ക്ക് മാത്രമാണ് പരിഗണന നല്‍കുന്നതൈന്ന് ട്രംപ് തുറന്നടിച്ചു.ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമറിയിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കാറുള്ള പണം ഇനി നല്‍കില്ലെന്നും വ്യക്തമാക്കി.
അമേരിക്കയാണ് ഏറ്റവുമധികം സാമ്പത്തിക സഹായം നല്‍കുന്നതെങ്കിലും ലോകാരോഗ്യ സംഘടന ചൈനക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നു എന്നാണ് ഡൊണാള്‍ഡ് ട്രംപിൻറെ ആരോപണം. ഡബ്ല്യുഎച്ച്ഒയ്ക്ക് പണം നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ആലോചിക്കേണ്ടി വരുമെന്നായിരുന്നു ട്രംപ് ആദ്യം അറിയിച്ചത്. പിന്നീടാണ് പണം നല്‍കില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. പറഞ്ഞത്. 58 മില്യണ്‍ രൂപയാണ് പ്രതിവര്‍ഷം അേമേരിക്ക ഡബ്ല്യുഎച്ച്ഒയ്ക്ക് നല്‍കുന്നത്.
വുഹാനില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടതില്‍ പിന്നെ ജനുവരി 31 ന് ചൈനയില്‍ നിന്നുള്ള യാത്രകള്‍ക്ക് അമേരിക്ക ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഫെബ്രുവരി 3 ന്, അത്തരം നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ചൈനയെ സഹായിക്കാനല്ലെങ്കില്‍ പിന്നെ അത്തരത്തില്‍ ഒരു അഭിപ്രായവുമായി ലോകാരോഗ്യ സംഘടന എത്തേണ്ട കാര്യമെന്താണെന്നാണ് ട്രംപ് ചോദിക്കുന്നത്. ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് അവരുടെ നിര്‍ദ്ദേശങ്ങള്‍ നിരാകരിക്കാന്‍ തോന്നിയത് എന്നും അദ്ദേഹം പറഞ്ഞു.
കൊറോണയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ യഥാസമയം പുറത്ത് വരാതിരിക്കാന്‍ ചൈന ലോകാരോഗ്യ സംഘടനയെ ഉപയോഗിച്ചു എന്നും ഒരു ആരോപണമുയരുന്നുണ്ട്. ചൈന നല്‍കിയിരുന്ന വിവരങ്ങള്‍ മാത്രമായിരുന്നു ലോകാരോഗ്യ സംഘടനയും പുറത്ത് വിട്ടിരുന്നത്. രോഗബാധിതരുടെ എണ്ണവും മരണ സംഖ്യയുമെല്ലാം ചൈന പറഞ്ഞത് ലോകാരോഗ്യ സംഘടന മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.
Post Your Comments