മസ്‌ക്കറ്റ് : തടവുകാർക്ക് പൊതുമാപ്പ് നൽകി ഒമാൻ. രാജ്യത്ത് വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലിൽ കഴിയുന്ന 599 തടവുകാർക്കാണ്, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്,അൽ സൈദാണ പൊതുമാപ്പു നൽകിയത്. ഇതിൽ 336 വിദേശികളും ഉള്‍പ്പെടുന്നുണ്ട്.
അതേസമയം രാജ്യത്ത് ഇന്നലെ 40 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 371ആയി. തില്‍ 219 ഒമാന്‍ സ്വദേശികളും 152 വിദേശികളുമാണ്. ദിനംപ്രതി രോഗികളുടെ എണ്ണം കൂടുന്നതായിട്ടാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 70 വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ടു ഒമാന്‍ സ്വദേശികള്‍ വൈറസ് ബാധിച്ച് മരിച്ചു. രോഗ ബാധിതരില്‍ 41 ശതമാനവും വിദേശികളാണെന്നും നിലവിൽ കണക്കുകളനുസരിച്ചു വരുന്ന രണ്ടാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നും ആരോഗ്യമന്ത്രി മന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി പറഞ്ഞു.
Also read : കോവിഡ് പടര്‍ന്നുപിടിയ്ക്കുന്നതിനിടയില്‍ പ്രവാസികളെ ഭീഷണിപ്പെടുത്തി സ്വദേശികളായ ഫ്‌ളാറ്റ്-കെട്ടിട ഉടമകള്‍
രാജ്യത്ത് പടരുന്ന കോവിഡ് 19 തിന്റെ പ്രഭവകേന്ദ്രം ‘മത്രാ’ പ്രാവശ്യയായതിനാല്‍ ഒമാന്‍ സുപ്രിം കമ്മിറ്റിയുടെ നിർദേശ പ്രകാരം സായുധ സേനയും റോയല്‍ ഒമാന്‍പോലീസും കര്‍ശന യാത്രാ വിലക്കാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Post Your Comments