Latest NewsIndiaNews

14 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: 14 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.ഗു​ജ​റാ​ത്തി​ലെ ജം​ന​ഗ​റി​ലാ​ണ് സം​ഭ​വം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. കഴിഞ്ഞ ദിവസം ഗ​ർ​ഭി​ണിയായ യുവതി വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. മും​ബൈ ന​ലാ​സ​പോ​ര​യി​ൽ താ​മ​സി​ക്കു​ന്ന 38 വ​യ​സു​കാ​രി​യാണ് മരിച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 124 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 4,789 ആയി ഉയർന്നു.

Also read : ‘ധൈര്യമുണ്ടെങ്കില്‍ അടുത്ത് വാ… ഞാന്‍ നിന്റെ മുഖത്ത് തുപ്പും… നഴ്സുമാരുള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് കോവിഡ രോഗികളുടെ ആക്രോശം : ഇവര്‍ക്കെതിരെ കടുത്ത നടപടിയുമായി അധികൃതര്‍

കേരളത്തിൽ കഴിഞ്ഞ ദിവസം 9 പേര്‍ക്ക് കൂടി കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോഡ്‌ നാല് , കണ്ണൂര്‍ മൂന്ന്, കൊല്ലം, മലപ്പുറം ഓരോ കേസുകള്‍ എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. രണ്ട് പേര്‍ നിസാമുദ്ദീന്‍ മാര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മൂന്ന് പേര്‍ക്ക് രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
12 പേര്‍ രോഗമുക്തരായി. ഇതുവരെ സംസ്ഥാനത്ത് 334 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 263 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 146,686 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 752 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button