വാഷിംഗ്ടണ്‍: ലോകരാഷ്ട്രങ്ങളെ പിടിച്ചുലച്ച് കൊവിഡ് മഹാമാരിയുടെ വിളയാട്ടം തുടരവെ മരണസംഖ്യ 70,344 ആയി. ഇതുവരെ 1,285,261 പേരെ രോഗം ബാധിച്ചു. യു.എസില്‍ മരണം പതിനായിരത്തോളമായി. രോഗബാധിതരുടെ എണ്ണം മൂന്ന്ലക്ഷം കവിഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റി മറിച്ച പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് യു.എസ് സര്ജന് ജനറല്‍ ജെറോം ആദംസ് പറഞ്ഞു.
Read Also : ചൈനയില്‍ കോവിഡിന്റെ രണ്ടാം വരവെന്ന് സംശയം : രോഗം സ്ഥിരീകരിച്ചവരില്‍ ലക്ഷണങ്ങള്‍ ഇല്ലാത്തത് വലിയ ആശങ്ക
വരുന്ന ആഴ്ചയില്‍ യു.എസില്‍ മരണസംഖ്യ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ലോകരാജ്യങ്ങളില്‍ പടരുമെന്ന സൂചന ലഭിച്ചിട്ടും ട്രംപ് ഭരണകൂടം വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്നും പലരും ആരോപിക്കുന്നുണ്ട്.അതേസമയം യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണസംഖ്യ താരതമ്യേന കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 525, സ്പെയിനില്‍ 674 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലേത് അപേക്ഷിച്ച് ഇത് കുറവാണ്ഇറ്റലിയില് ആകെ മരണസംഖ്യ 15887 ആണ്.സ്പെയിനിലും മരണം 13055 ആയി.
ജപ്പാനില്‍ ആറ് മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ സാദ്ധ്യത. സാമ്പത്തിക പാക്കേജ് പ്രഖ്യാപനവും ഉടന്‍
തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യമായി മലേഷ്യ. രോഗികള്‍ – 3662. മരണം 61
ചൈനയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരിലും കൊവിഡ് കണ്ടെത്തി. രാജ്യം അതീവ ജാഗ്രതയില്‍. ആകെ മരണം- 3331, രോഗബാധിതര്‍ -81708
ജോര്‍ദാനില്‍ ആളുകള്‍ പുറത്തിറങ്ങുന്നതു തടയാന്‍ ഡ്രോണ്‍ നിരീക്ഷണം.
ദക്ഷിണ സുഡാനില്‍ ആദ്യ കേസ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മൂന്നൂറിലധികം തബ്ലീഗ് ജമാഅത്ത് നേതാക്കള്‍ക്ക് കൊവിഡ്.മാര്‍ച്ചില്‍ പാകിസ്ഥാനില്‍ രണ്ട് ലക്ഷത്തിലധികം പേര് പങ്കെടുത്ത തബ്ലീഗ് സമ്മേളനം നടന്നിരുന്നു.
ഇറാനില്‍ 100 പേരെങ്കിലും ദിവസവും മരിക്കുന്നു. ആകെ മരണം -3603, രോഗബാധിതര്‍ -58226.
ബ്രിട്ടനില്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള പൊതുസ്ഥല വ്യായാമങ്ങള്‍ കര്‍ശനമായി തടയും.
Post Your Comments