വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്നും ഫണ്ട് വാങ്ങിയ ശേഷം ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണച്ചുകൊണ്ടാണ് പ്രവര്‍ത്തിച്ചതെന്നും സംഘടനയാണ് എല്ലാം നശിപ്പിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ചികിത്സാ സാമഗ്രഹികള്‍ക്കും ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭാഗ്യത്തിന് ഞങ്ങൾ സംഘടനയുടെ വാക്കുകള്‍ അവഗണിച്ചു. അതിർത്തികൾ ചൈനയ്ക്ക് തുറന്നുകൊടുക്കാനുള്ള അവരുടെ ഉപദേശം തങ്ങൾ നിരസിച്ചുവെന്നും ട്വീറ്റിൽ ട്രംപ് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടന എന്തിനാണ് ഇങ്ങനെയൊരു തെറ്റായ വിവരം തങ്ങള്‍ക്ക് നല്‍കിയതെന്നും ട്രംപ് കുറിച്ചു.
The W.H.O. really blew it. For some reason, funded largely by the United States, yet very China centric. We will be giving that a good look. Fortunately I rejected their advice on keeping our borders open to China early on. Why did they give us such a faulty recommendation?
— Donald J. Trump (@realDonaldTrump) April 7, 2020
Post Your Comments