വിഘ്‌നേശ്, കൃഷ്‌ണ തുടങ്ങിയ പേരുകളിൽ എത്തുന്ന എണ്ണകൾ ആരാണ് ഉത്പ്പാദിപ്പിക്കുന്നതെന്ന് നോക്കണമെന്ന് ടിപി സെൻകുമാർ. അതിൽ എണ്ണ മാത്രമോ എന്നറിയാൻ , എങ്കിൽ ഏതെല്ലാം എണ്ണകൾ, എന്നറിയാൻ പബ്ലിക് ഹെൽത്ത് ലാബിൽ ചെക്ക് ചെയ്യണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയുണ്ടായി. ഈ വിലക്ക് ഒറിജിനൽ എള്ളെണ്ണ ആർക്കും നൽകാനാവില്ലെന്നും സെൻകുമാർ കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പേരുകൾ ആരെയും വഞ്ചിക്കാൻ ഇട വരുത്തരുത്.
“വിഘ്‌നേശ്” , “കൃഷ്ണ” എന്നൊക്കെ പേരുനല്കി വിവിധ എണ്ണകൾ വലിയ ടിന്നുകളിൽ നിങ്ങൾ കാണുന്നു. അവ ആരാണ് ഉത്പ്പാദിപ്പിക്കുന്നതെന്നു നോക്കുക.
അതിൽ എണ്ണ മാത്രമോ എന്നറിയാൻ , എങ്കിൽ ഏതെല്ലാം എണ്ണകൾ, എന്നറിയാൻ പബ്ലിക് ഹെൽത്ത് ലാബിൽ ചെക്ക് ചെയ്യണം.
ഈ വിലക്ക് ഒറിജിനൽ എള്ളെണ്ണ ആർക്കും നൽകാനാവില്ല. നിങ്ങളുടെ വിളക്കുകളിൽ ശരിയായ എണ്ണ ഉപയോഗിക്കുക.
പേരിൽ വീഴരുത്.
Post Your Comments