തിരുവനന്തപുരം : ബാങ്ക് അക്കൗണ്ടിലെ പണം തപാല്‍ വകുപ്പ് വഴി വീടുകളിലെത്തിയ്ക്കുന്ന പദ്ധതി ധനമന്ത്രി തോമസ് ഐസക് തുടക്കമിട്ടു. ക്ഷേമപെന്‍ഷനും സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെയുള്ളവ ബാങ്കുകളിലെത്താതെ കൈപ്പറ്റാം. ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിച്ചിട്ടുള്ള ഏതു ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ഇത്തരത്തില്‍ പോസ്റ്റ് ഓഫീസില്‍ വിളിച്ചാല്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തിയ്ക്കും.
ക്ഷേമപെന്‍ഷനുകളുടേയും സ്‌കോളര്‍ഷിപ്പുകളുടേയും അടുത്ത ഗഢു എട്ടാം തിയതി മുതല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താവിന് വേണ്ടത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണും ആധാര്‍ നമ്പറും മാത്രമാണ്.
Post Your Comments