Latest NewsNewsBusiness

ഓഹരി വിപണി ആരംഭിച്ചത്, മികച്ച നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി ആരംഭിച്ചത്, മികച്ച നേട്ടത്തിൽ. സെന്‍സെക്സ് 1224 ഉയർന്നു 8815ലും നിഫ്റ്റി 338 പോയിന്റ് ഉയർന്നു 8400ത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്, ബിഎസ്ഇയിലെ 766 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 93 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 35 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക അഞ്ച് ശതമാനവും ഐടി സൂചിക 4.70ശതമാനവും മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 2.43ശതമാനവും 2.18 ശതമാനവും നേട്ടം കൈവരിച്ചു. ഏഷ്യന്‍ സൂചികകളായ നിക്കി, ഷാങ്ഹായ്, കോസ്പി,ഹാങ്സെങ്, തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button