Latest NewsIndiaNews

കോ​വി​ഡ്-19 ബാധിച്ച് ഗ​ർ​ഭി​ണിയായ യുവതിക്ക് ദാരുണാന്ത്യം

മുംബൈ : കോ​വി​ഡ്-19 ബാധിച്ച് ഗ​ർ​ഭി​ണിയായ യുവതിക്ക് ദാരുണാന്ത്യം. മും​ബൈ ന​ലാ​സ​പോ​ര​യി​ൽ താ​മ​സി​ക്കു​ന്ന 38 വ​യ​സു​കാ​രി​യാണ് മരിച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 111 ആ​യി ഉയർന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 709 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​തെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

രാജ്യത്ത് കോവിഡ്  ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.  എട്ട് പേര്‍ കൂടി മരിച്ചതോടെ  മരിച്ചവരുടെ എണ്ണം  129 ആയി. മഹാരാഷ്ട്രയില്‍ നാല് പേരും ആന്ധ്ര പ്രദേശില്‍ രണ്ടും രാജസ്ഥാന്‍, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഓരോരുത്തരുമാണ് ഇന്ന് മരിച്ചത്. പുതുതായി 404 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 4693 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 346 പേര്‍ക്ക് അസുഖം ഭേദമായി. കേരളത്തില്‍ ഇന്ന് 13 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ 327 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 59 പേര്‍ രോഗമുക്തി നേടി. രണ്ട് മരണം സംസ്ഥാനത്തുണ്ടായി. മഹാരാഷ്ട്രയില്‍ 120 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 868 പേര്‍ക്ക് രോഗമുണ്ടായപ്പോള്‍ 56 പേര്‍ രോഗമുക്തി നേടി. 49 മരണമാണ് സംസ്ഥാനത്തുണ്ടായത്.

Also read : കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിന്ന് ലീക്കായതാണോയെന്ന സംശയവുമായി ബ്രിട്ടന്‍

ഡല്‍ഹിയില്‍ 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 523 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 16 പേര്‍ രോഗമുക്തരായി. ഏഴ് മരണം. തമിഴ്‌നാട്ടില്‍ 50 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആകെ 621 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ എട്ട് പേര്‍ രോഗമുക്തി നേടി. അഞ്ച് പേര്‍ മരിച്ചു. തെലങ്കാനയില്‍ 30 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ആകെ 364 പേരാണ് രോഗബാധിതരായിരുന്നത്. 33 പേര്‍ രോഗമുക്തി നേടി. ഉത്തര്‍പ്രദേശില്‍ 27 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ 305 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ രോഗമുക്തരായത് 21 പേര്‍. മൂന്ന് മരണം.

ആന്ധ്ര പ്രദേശില്‍ 51 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ 303 പേര്‍ രോഗബാധിതരായപ്പോള്‍അഞ്ച് പേര്‍ രോഗമുക്തി നേടി. മൂന്ന് പേരാണ് മരിച്ചത്. രാജസ്ഥാനില്‍ 22 പേര്‍ക്കാണ് ഇന്ന്് രോഗം സ്ഥിരീകരിച്ചത്. 288 പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 25 പേര്‍ രോഗമുക്തി നേടി. രണ്ട്് മരണം. കര്‍ണാടകത്തില്‍ 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 163. രോഗമുക്തി നേടിയത് 20 പേര്‍. നാല് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button