ലണ്ടന്‍: ലോകരാഷ്ട്രങ്ങളെ ദുരന്തത്തിലെത്തിച്ച കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പലവിധ ഊഹാപോഹങ്ങളും വന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, കൊറോണ ചൈനീസ് ലാബില്‍ നിന്ന് ലീക്കായതാണോയെന്ന സംശയമാണ് ബ്രിട്ടന്‍ പ്രകടിപ്പിക്കുന്നത്. സുരക്ഷാ വിഭാഗം ഇത്തരമൊരു സാദ്ധ്യതയെക്കുറിച്ച് സംശയിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ എമര്‍ജന്‍സി കമ്മിറ്റിയി(കോബ്ര)ലെ അംഗം പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വൈറസിന്റെ ഘടനയെ അടിസ്ഥാനമാക്കി ബ്രിട്ടന്‍ ഇക്കാര്യം പഠിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വൈറസ് ലാബില്‍ നിന്ന് ലീക്ക് ചെയ്തതാണെന്ന റിപ്പോര്‍ട്ടുകളെ ചൈന തള്ളിക്കളഞ്ഞിരുന്നു. ഇന്‍ര്‍നെറ്റില്‍ പ്രചരിക്കുന്ന അപവാദപ്രചാരമാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നാണ് ചൈനയുടെ വാദം. ലോകത്തിലെ ആരോഗ്യമേഖലയ്ക്കും മറ്റും ചൈന നല്‍കിയ സംഭാവനകളെ ഇത്തരം റിപ്പോര്‍ട്ടുകള്‍ താഴ്ത്തിക്കെട്ടുകയാണെന്നാണ് ചൈനീസ് എംബസിയിലെ സെന്‍ റോങ് പറഞ്ഞത്.അതേസമയം മൃഗങ്ങളില്‍ നിന്നുമാകാം കൊറോണ ഉണ്ടായതെന്ന റിപ്പോര്‍ട്ടുകളെയും ബ്രിട്ടന്‍ തള്ളിക്കളയുന്നില്ല.
ലോക്ക്ഡൗണ്‍ നീട്ടണമെന്ന അഭ്യർത്ഥനയുമായി തെലങ്കാന മുഖ്യമന്ത്രി
വൈറസ് വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ വൈറോളജിയുടെ കേന്ദ്രമാണ്. മൃഗങ്ങളെ വില്‍ക്കുന്ന ചന്തയുടെ അടുത്തായാണ് ഇന്‍സ്റ്റിറ്റ്യൂട്ടും ലബോറട്ടറിയും സ്ഥിതി ചെയ്യുന്നത്. ഈ ലാബിലെ ജീവനക്കാര്‍ക്കാണ് ആദ്യം കൊറോണ ബാധിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മാര്‍ക്കറ്റിന്റെ അടുത്തുള്ള വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (ഡബ്ല്യു.സി.ഡി.സി) എന്ന മറ്റൊരു ലാബിലും വൈറസ് എക്സ്പിരിമെന്റ്സ് നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments