തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശത്ത് കഴിയുന്ന പ്രവാസികളുടെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അപേക്ഷ.
ഗള്‍ഫ് രാജ്യങ്ങളിലെ കൊറോണാ ബാധിതരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് സുരക്ഷിതമായ ക്വാറന്റൈന്‍ സംവിധാനം ഒരുക്കാന്‍ അതത് രാജ്യത്തെ ഇന്ത്യന്‍ എംബസി വഴി അടിയന്തര സൗകര്യം ഒരുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം
Read Also : പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് വരാനുള്ള അവസരമൊരുക്കി യുഎഇയ്ക്ക് പിന്നാലെകുവൈറ്റും
കഴിഞ്ഞ ദിവസം 22 രാജ്യങ്ങളിലെ 30 ല്‍ പരം പ്രമുഖ മലയാളികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയതിന്റെ വെളിച്ചത്തിലാണ് കേന്ദ്രത്തിനോട് ഇക്കാര്യം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ ഒരു മുറിയില്‍ ഒന്നിലേറെപ്പേര്‍ താമസിക്കുന്നതിനാല്‍ സാമൂഹിക അകലം പാലിക്കുന്നതിന് സാധിക്കുന്നില്ല. മതിയായ പരിശോധന സംവിധാനവും ലഭ്യമാകുന്നില്ല. ഈ പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments