തിരുവനന്തപുരം: യൂറോപ്പിലെ മോള്‍ഡോവയില്‍ കുടുങ്ങി പോയ 300 മലയാളി വിദ്യാര്‍ത്ഥികളെ ലോക്ക് ഡൗണിന് ശേഷം നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിന് കത്തെഴുതി.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ക്കാണ് ഉമ്മൻ ചാണ്ടി കത്ത് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് അടിയന്തരമായി ഭക്ഷണം, മരുന്ന്, സാനിറ്റൈസര്‍, മാസ്‌ക് തുടങ്ങിയവ ലഭ്യമാക്കണം, ഓരോ ദിവസവും കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന മോള്‍ഡോവയില്‍ അവസ്ഥ വഷളായി വരികയാണ് അതിനാല്‍ തന്നെ മലയാളി വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.
Post Your Comments