തിരുവനന്തപുരം• സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കാസര്‍ഗോഡ് നാല് , കണ്ണൂര്‍ മൂന്ന്, കൊല്ലം, മലപ്പുറം ഓരോ കേസുകള്‍ എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. രണ്ട് പേര്‍ നിസാമുദ്ദീന്‍ മാര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മൂന്ന് പേര്‍ക്ക് രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് 12 പേര്‍ രോഗമുക്തരായി. ഇതുവരെ സംസ്ഥാനത്ത് 334 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 263 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ആകെ 146,686 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 752 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
Post Your Comments