തിരുവനന്തപുരം: കോവിഡ് 19ന് എതിരെയുള്ള പോരാട്ടത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ മോഹൻലാൽ. അമ്പത് ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നും എത്തിയവരും, 2 പേർ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് എത്തിയവരും സമ്പര്‍ക്കം മൂലം വൈറസ് വന്നത് 3 പേർക്കുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 336 ആയി. 263 പേരാണ് നിലവില്‍ 146686 പേരാണ് കോവിഡ് നിരീക്ഷണത്തില്‍ ഉള്ളത്. 131 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments