തിരുവനന്തപുരം•ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സംസ്ഥാനം. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാഹന വര്‍ക്ക്ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറന്ന് പ്രവര്‍ത്തിക്കാം. വ്യാഴം ഞായര്‍ ദിവസങ്ങളിലാണ് ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. ഈ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. എ.സി, ഫാന്‍ കടകള്‍ക്കും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഇലക്ട്രീഷ്യന്മാര്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കാസര്‍ഗോഡ് നാല് , കണ്ണൂര്‍ മൂന്ന്, കൊല്ലം, മലപ്പുറം ഓരോ കേസുകള്‍ എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. രണ്ട് പേര്‍ നിസാമുദ്ദീന്‍ മാര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. മൂന്ന് പേര്‍ക്ക് രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് 12 പേര്‍ രോഗമുക്തരായി. ഇതുവരെ സംസ്ഥാനത്ത് 334 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 263 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ആകെ 146,686 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 752 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
Post Your Comments