Latest NewsIndia

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന അഭ്യർത്ഥനയുമായി തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി

ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും സമ്പദ് വ്യ​വ​സ്ഥ​യെ പി​ന്നീ​ട് സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു

ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ് വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ച്‌ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു.ആ​ദ്യം ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക​യാ​ണ് പ്ര​ധാ​ന​മെ​ന്നും സമ്പദ് വ്യ​വ​സ്ഥ​യെ പി​ന്നീ​ട് സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു.

ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വീൽ ചെയറിൽ ജീവിക്കുന്ന മലയാളി യുവാവിന് 4.14 കോടി രൂപ നഷ്ടപരിഹാരം

രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് ന​ല്ല തീ​രു​മാ​ന​മാ​യി​രു​ന്നു. അ​തി​നാ​ല്‍ ന​മു​ക്ക് പ്ര​തീ​ക്ഷ​യോ​ടെ ഇ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജൂ​ണ്‍ മൂ​ന്ന് വ​രെ ലോ​ക്ക്ഡൗ​ണ്‍ തു​ട​ര​ണ​മെ​ന്നാ​ണ് ബി​സി​ജി സ​ര്‍​വേ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​ന്‍ എ​ട്ടു​ദി​വ​സം കൂ​ടി ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് റാ​വു ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button