ന്യൂ ഡൽഹി :ഇന്ത്യയിൽ മരുന്ന് കയറ്റുമതി നിയന്ത്രണത്തിന് ഇളവ്. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രിത മരുന്ന് പട്ടികയിൽ പാരസെറ്റമോളും ഹൈഡ്രോക്സി ക്ളോറോക്വിൻ തുടരുമെന്നും,എന്നാല്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക അത് നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വ്യാപനത്തില്‍ കടുത്ത ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യും. മനുഷ്യത്വം പരിഗണിച്ച് പാരസെറ്റമോളും ഹൈഡ്രോക്സിക്ലോറോക്വിനും ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കു നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ആവശ്യ മരുന്നുകളായ ഇവ കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങൾക്കും നൽകുമെന്നും, വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയവൽക്കരണത്തെയും ഗൂഢസിദ്ധാന്തം ചമയ്ക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 24 മരുന്നുകളുടെ കയറ്റുമതി നിരോധനമാണ് നീക്കിയത്. 26 മരുന്നുകളും അവയുടെ ഘടകങ്ങളും വിദേശത്തേക്ക് കയറ്റി അയക്കുന്നതില്‍ മാര്‍ച്ച് മൂന്നിനാണ് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Post Your Comments