Latest NewsNewsSaudi ArabiaGulf

കോവിഡ് 19 : കൂടുതൽ നഗരങ്ങളിലും, മേഖലകളിലും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി സൗദി

റിയാദ് : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കൂടുതൽ നഗരങ്ങളിലും മേഖലകളിലും 24 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി സൗദി. റിയാദ്, ദമ്മാം, തബൂക്ക്, ദഹ്റാൻ, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അൽഖോബാർ എന്നീ മേഖലകളിലുമാണ് കർഫ്യൂ. തിങ്കളാഴ്ച രാത്രി മുതൽ കർഫ്യൂ പ്രാബല്യത്തിലായെന്നും നിശ്ചിതകാലത്തേക്കാണ് കർഫ്യൂ എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച ശേഷം അതനുസരിച്ച് തീരുമാനങ്ങളിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് ആഭ്യന്തരമന്ത്രാലയം ആലോചിക്കും.

Also read : മുങ്ങി മരിക്കുന്നതു പോലെയും ആവിയായി പോകുന്നതു പോലെയും അനുഭവം : കോവിഡിന്റെ പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മലയാളി ഡോക്ടര്‍ ആ അവസ്ഥയെ കുറിച്ച് പറയുന്നു

കർഫ്യൂ ഉള്ള ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ആ പ്രദേശം വിട്ട് സഞ്ചരിക്കാൻ അനുവാദമില്ല. പുറത്തുള്ളവർക്ക് ഇവിടങ്ങളിലേക്ക് കടക്കാനും സാധിക്കില്ല. ഭക്ഷണം, ആതുരശുശ്രൂഷ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയിൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ഈ സമയത്ത് വാഹനത്തിൽ സഞ്ചരിക്കാമെങ്കിലും , വാഹനം ഓടിക്കുന്നയാൾ മാത്രമേ വാഹനത്തിൽ പാടുള്ളൂ. ആശുപത്രികൾ, ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ, ഗ്യാസ് സ്റ്റോറുകൾ ബാങ്ക്, മെയിൻറനൻസ് സർവിസസ്, പ്ലമ്പിങ് ടെക്നീഷ്യന്മാർ, എയർകണ്ടീഷൻ ടെക്നീഷ്യന്മാർ, ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ മേഖലയിലെ സ്ഥാപനങ്ങൾക്കും ജോലിക്കാർക്കും കർഫ്യൂബാധകമാകില്ല. എല്ലാവരും വീടുകളിൽ ഇരിക്കണം. കൂട്ടം കൂടരുത്. എല്ലാവരും ക്വാറന്റൈന്‍ സ്വയം പരിശീലിക്കണമെന്നും മന്ത്രാലയം കർശന നിർദേശം നൽകി.

അതേസമയം,  82 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 2605 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് സംബന്ധിച്ച തത്സമയ വിവരങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വെബ്‌സൈറ്റ് തിങ്കളാഴ്ച രാത്രി 9.54ഓടെ ഈ വിവരം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 203പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2016 പേർ ചികിത്സയിലാണ്, 41 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നാല് പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതിൽ രണ്ടു മരണം ജിദ്ദയിലും, ബാക്കി രണ്ടെണ്ണം അല്‍ഖോബാറിലും അല്‍ബദാഇയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 38ആയി ഉയർന്നു. 551 പേർ രോഗമുക്തരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button