Latest NewsKeralaNews

സംസ്ഥാനത്ത് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു

കൊച്ചി : സംസ്ഥാനത്ത് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കളമശ്ശേരിയിൽ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശിയായ മുരളീധരനാണ്(65) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം രാത്രിയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം. വീട്ടിൽ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു. സാമ്പിൾ പരിശോധനാ ഫലം  ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ട്.

Also read : മരണ താണ്ഡവം നടത്തി കോവിഡ്-19 : ലോകത്ത് മരണം 70,000 കടന്നു : രോഗബാധിതര്‍ 12 ലക്ഷം കവിഞ്ഞു

അതിനിടെ രണ്ട് പേരെ കൂടി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ ഐസൊലേഷനിലുള്ളവരുടെ എണ്ണം 35 ആയി. ഇതിൽ 19 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലും, നാല് പേർ ആലുവ ജില്ലാ ആശുപത്രിയിലും, 10 പേർ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണുള്ളത്.

ജില്ലയിൽ പുതിയതായി 42 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയതോടെ വീടുകളിൽ നിലവിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 672 ആയി. അതേസമയം വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 512 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് പട്ടികയിൽ നിന്നും ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button