ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഒരു ലക്ഷത്തോളം പരിശോധനകള്‍ നടത്തുമെന്ന് ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയില്‍ ഹോട്ട് സ്‌പോര്‍ട്ട് മേഖലകളില്‍ വ്യാപക പരിശോധനയ്‌ക്കൊരുങ്ങുകയാണ് കേജ്‌രിവാള്‍ സര്‍ക്കാര്‍. വൈറസ് വ്യാപനം തടയുന്നത് ഒരു ലക്ഷത്തോളം പരിശോധനകള്‍ നടത്തുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരിശോധന നടത്താതിരുന്നാല്‍ ഏത് വീടിനെയാണ് കൊറോണ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് ഘട്ടങ്ങളായുള്ള പരിശോധനയാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. അതൊരു 5ടി പ്ലാന്‍ ആണെന്നും ഇതിനായി വിദഗ്ദരുമായി ചര്‍ച്ച നടത്തി കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിയില്‍ ആദ്യ ടി എന്നത് ടെസറ്റിംഗ് ആണ്.
ഒരു ലക്ഷം ആളുകള്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള ടെസ്റ്റിങ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞുവെന്നും. കിറ്റുകള്‍ എത്തിതുടങ്ങിയതായും. കിറ്റ് വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
Post Your Comments