Latest NewsNewsInternational

പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പോപ്പിന്‍റെ ഉപദേഷ്ടാവായിരുന്ന കർദിനാളിനെ കോടതി കുറ്റവിമുക്തനാക്കി

സിഡ്നി: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പോപ്പിന്‍റെ ഉപദേഷ്ടാവായിരുന്ന കർദിനാളിനെ കോടതി കുറ്റവിമുക്തനാക്കി. ഇരുപത്തിരണ്ട് വർഷം മുമ്പാണ് പതിമൂന്നുകാരനെ കർദിനാൾ ജോർജ് പെൽ ലൈംഗിക പീഡനത്തിനിരയാക്കിയത്.

ഓസ്‌ട്രേലിയൻ ഹൈക്കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തനിക്ക് 13 വയസ്സുള്ള സമയത്തു മെൽബണിൽ ആർച്ച്ബിഷപ്പ് ആയിരുന്ന പെൽ തന്നെ പീഡിപ്പിച്ചെന്ന് 5 വർഷം മുൻപാണ് യുവാവ് പരാതി നൽകിയത്. കത്തോലിക്ക സഭയിൽ തന്നെ ബാലപീഡന കേസ് നേരിടുന്ന ഏറ്റവും ഉന്നതനാണ് പെൽ. പെൽ ഉടൻ ജയിൽ മോചിതനാകും.

വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദ്ദിനാളായിരുന്നു ജോർജ്ജ് പെൽ. വത്തിക്കാൻ ട്രഷററും പോപ്പിന്‍റെ ഉപദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ലൈം​ഗികാതിക്രമ കേസിൽ ഉള്‍പ്പെട്ടതിന് പിന്നാലെ ജോര്‍ജ്ജ് പെല്ലിനെ സ്ഥാനഭ്രഷ്ടനാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button