KeralaLatest NewsNews

കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേട്; ബിജെപി കേരള സര്‍ക്കാരിന്റെ കൂടെയാണെന്ന് ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: സുപ്രീംകോടതി ഇടപെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടും കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്ന വിമർശനവുമായി ബി ഗോപാലകൃഷ്ണന്‍. കര്‍ണാടകയുടെ പ്രശ്‌നവും ഭയവും മനസ്സിലാക്കാനാകും. പക്ഷെ ആളുകളെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതി അലക്ഷ്യമാണ്.കേരളസര്‍ക്കാരിന്റെയും കേരളത്തിലെ ജനങ്ങളുടെയും കൂടെയാണ് ബിജെപിയെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: പ്രധാനമന്ത്രി ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം; പണം കണ്ടെത്താൻ വഴികൾ നിർദേശിച്ച് സോണിയ ഗാന്ധി

എത്രയും വേഗം അടിയന്തരമായി അതിര്‍ത്തി തുറക്കണം. ബാക്കി കാര്യം പിന്നീട് നോക്കാം. കര്‍ണാടകയുടെ അതിര്‍ത്തിപ്രദേശത്തുനിന്ന് കേരളത്തിലേക്കും രോഗികള്‍ വരുന്നുണ്ടന്ന കാര്യം മറക്കരുതെന്നും ബി. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button