ധാക്ക: നിസാമുദീനിലെ തബ്ലിഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ്. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി ബംഗ്ലാദേശുകാര്‍ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമായതായി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുല്‍ മേമന്‍ ഒരു മാധ്യമത്തോട് പറഞ്ഞു.ഇന്ത്യ കുറ്റവിമുക്തരാക്കുകയോ അല്ലെങ്കില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കുകയോ ചെയ്യാതെ സ്വന്തം പൗരന്മാരെ സ്വീകരിക്കില്ലെന്നാണ് ബംഗ്ലാദേശിന്റെ നിലപാട്.
ഒടുവിൽ അഭ്യൂഹങ്ങൾ ഇല്ലാതാക്കി കിം ജോംഗ് ഉന്‍ പൊതുവേദിയില്‍
എത്ര പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. തബ്ലീഗ് സമ്മേളനത്തിലെത്തിയ അമ്ബതോളം പൗരന്മാര്‍ ഇന്ത്യയില്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ടെന്ന് ബംഗ്ലാദേശ് പറയുന്നു. വിസ ചട്ടലംഘനം, മുന്നറിയിപ്പ് അവഗണിച്ച് സംഘം ചേരല്‍ തുടങ്ങിയ കാരണങ്ങള്‍ക്ക് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചില ബംഗ്ലാദേശുകാര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു.
Post Your Comments