Latest NewsNewsIndia

മദ്യം കിട്ടിയില്ല : പകരം വാര്‍ണിഷ് കുടിച്ച മൂന്ന് പേര്‍ മരിച്ചു

ചെന്നൈ• ലോക്ക്ഡൗണിനെത്തുടര്‍ന്ന് മദ്യം കിട്ടാത്തതിനാല്‍ പെയിന്റും വാര്‍ണിഷും കഴിച്ച മൂന്ന് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ട് ജില്ലയിലാണ് സംഭവം. ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്.

ഛർദ്ദിയും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ചെങ്കല്‍പ്പെട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപതിയിലാണ് മരിച്ചത്.

പ്രാഥമിക അന്വേഷണത്തിൽ മൂന്ന് പേരും പതിവായി മദ്യപിക്കുന്നവരാണെന്നും ലോക്ക്ഡൗൺ കാരണം എവിടെ നിന്നും മദ്യം എത്തിക്കാൻ കഴിയുന്നില്ലെന്നും കണ്ടെത്തി. നിരാശരായ അവർ വാർണിഷുമായി പെയിന്റ് കലർത്തി കുടിക്കുകയായിരുന്നു.

മാര്‍ച്ച് 25 മുതല്‍ 21 ദിവസത്തേക്ക് രാജ്യം പൂര്‍ണമായും പൂട്ടിയിട്ടിരിക്കുകയാണ്. . ആരോഗ്യം, ഭക്ഷണം തുടങ്ങിയ അവശ്യ സേവനങ്ങൾക്ക് പുറമെ എല്ലാ സേവനങ്ങളും നിർത്തിവച്ചിരിക്കുന്നു. വലിയ ഒത്തുചേരലുകൾ ഒഴിവാക്കാൻ മദ്യവിൽപ്പന ശാലകളും പ്രവർത്തനം നിർത്തി.

സർക്കാർ നടത്തുന്ന ടാസ്മാക് സ്റ്റോറുകൾ അടച്ചുപൂട്ടാൻ തമിഴ്‌നാട് സർക്കാർ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു, അങ്ങനെ ഏപ്രിൽ 14 വരെ സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനയും നിർത്തിവച്ചു.

നേരത്തെ, മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു റിക്ഷാ ഡ്രൈവർ ലോക്ക്ഡൗണ്‍ സമയത്ത് മദ്യം ലഭിക്കാത്തതിൽ വിഷാദാവസ്ഥയി സ്വയം തീകൊളുത്തിയിരുന്നു.

നേരത്തെ കേരളത്തിലും മദ്യം ലഭിക്കാത്തതിനെത്തുടര്‍ന്ന് അഞ്ചോളം പേര്‍ ആത്മഹത്യ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button