ന്യൂഡൽഹി: 1980ല്‍ രൂപീകൃതമായ ബിജെപി ഇന്ന് നാല്‍പതിന്റെ പ്രൗഢിയില്‍ ആണെന്നും ബിജെപിയുടെ നാല്‍പതാം സ്ഥാപക ദിനം കോവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും വിനിയോഗിക്കണമെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍.
ബിജെപിക്കൊപ്പം പുതിയ ദൂരവും പുതിയ ഉയരവും തേടി പുതിയ ഇന്ത്യ കുതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പാർട്ടി ഏറെ നേട്ടങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട്, ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഈ സ്ഥാപക ദിനം നമുക്ക് അര്‍ത്ഥപൂര്‍ണ്ണമാക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്…
1980ല്‍ രൂപീകൃതമായ ബിജെപി ഇന്ന് നാല്‍പതിന്റെ പ്രൗഢിയില്‍, ഏറെ നേട്ടങ്ങളോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്.1984ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ നിന്ന് തുടങ്ങിയ യാത്ര ഇപ്പോള്‍ ഇന്ത്യയുടെ മുഴുവന്‍ വിശ്വാസമാര്‍ജിച്ച വന്‍ മുന്നേറ്റമായി, സുസ്ഥിര ഭരണമായി മാറിക്കഴിഞ്ഞു.
ലോക്സഭയില്‍ 303 സീറ്റുകളും രാജ്യസഭയില്‍ 82 സീറ്റുകളും ഇന്ന് പാര്‍ട്ടിക്കൊപ്പമുണ്ട്. 16 സംസ്ഥാനങ്ങളില്‍ എന്‍ഡിഎ ഭരണവും.. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെയും ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ ജി യുടെയും നേതൃത്വത്തില്‍ ബിജെപിക്കൊപ്പം പുതിയ ദൂരവും പുതിയ ഉയരവും തേടി പുതിയ ഇന്ത്യ കുതിക്കുകയാണ്….
കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ ലോകരാജ്യങ്ങള്‍ക്ക് മുഴുവന്‍ മാതൃകയാകുന്ന തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ നടത്തി വരുന്നത്. ഇന്ത്യ ഭരിക്കുന്ന ബിജെപിയുടെ നാല്‍പതാം സ്ഥാപക ദിനം കൊവിഡെന്ന മഹാമാരിയെ ചെറുക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും വിനിയോഗിക്കണം. സാമൂഹിക അകലം പാലിച്ചുകൊണ്ട്, ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഈ സ്ഥാപക ദിനം നമുക്ക് അര്‍ത്ഥപൂര്‍ണ്ണമാക്കാം.
Post Your Comments