
ലക്നൗ: കാമുകിയെ കാണാനെത്തിയ യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു. ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കാമുകിയും മര്‍ദ്ദനമേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്നൗ സാദത്ത് ഗഞ്ച മേഖലയിലാണ് സംഭവം. സംഭവത്തില്‍ പതിനേഴുകാരിയുടെ പിതാവ് ഉസ്മാന്‍, സഹോദരന്‍ ഡാനിഷ്, അമ്മാവന്‍ സുലൈമാന്‍, അമ്മാവന്റെ മകനായ റാണു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അബ്ദുള്‍ കരീമും(25) കാമുകിയായ 17 വയസുകാരിയുമാണ് കൊല്ലപ്പെട്ടത്. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അബ്ദുള്‍ കരീമും 17 വയസുള്ള പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കരീം കാമുകിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍ അസ്വാഭാവിക പെരുമാറ്റം കേട്ടതോടെയാണ് ആരോ മുറിയിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്.
ALSO READ: പുറം ലോകവുമായി ബന്ധപ്പെടാത്ത പതിമൂന്നൂ മാസം പ്രായമായ കുഞ്ഞിന് കോവിഡ്; ആശങ്കയിൽ ആരോഗ്യ പ്രവർത്തകർ
തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കരീമിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയും ഇവര്‍ മര്‍ദ്ദിച്ചു. അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ രണ്ടു പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
Post Your Comments