Latest NewsNewsIndia

ഇന്ത്യക്കാരെ സേവിക്കാൻ ബിജെപിക്ക് അവസരം ലഭിച്ചത് അവർ മൂലമാണ്; കോവിഡ് ബാധിതരെ സഹായിക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് 19 ബാധിതരെ സഹായിക്കാൻ ബിജെപി പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായി പാർട്ടി കെട്ടിപ്പടുക്കാൻ കഠിനമായി അധ്വാനിച്ച എല്ലാവരെയും ഓർക്കുന്നു, അവരുടെ പ്രയത്നം മൂലമാണ് കോടിക്കണക്കിന് ഇന്ത്യക്കാരെ സേവിക്കാൻ ബിജെപിക്ക് അവസരം ലഭിച്ചതെന്ന് പാർട്ടിയുടെ നാൽപതാം വാർഷിക ദിനത്തിൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ അവസരത്തിൽ നമ്മുടെ പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ-ജി നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യമുള്ളവരെ സഹായിക്കാനും ബിജെപി പ്രവർത്തകരോട് ഞാൻ അഭ്യർത്ഥിക്കുന്നു. സാമൂഹിക അകലത്തിന്റെ പ്രാധാന്യം മനസിലാക്കി നമുക്ക് ഇന്ത്യയെ കോവിഡ് -19 മുക്തമാക്കാമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

Read also: കോവിഡിന് ഹോമിയോ മരുന്ന് നിര്‍ദേശിച്ച്‌ വി.കെ പ്രശാന്ത്‌; സംഭവം വിവാദത്തിൽ

ബിജെപിയ്ക്ക് രാജ്യസേവനത്തിന് അവസരം നൽകുമ്പോഴെല്ലാം അത് സദ്ഭരണത്തിനും ദരിദ്രരെ ശാക്തീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പാർട്ടിയുടെ ധാർമ്മികതയ്ക്ക് അനുസൃതമായി, നമ്മുടെ പ്രവർത്തകർ മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്താൻ കഠിനമായി പരിശ്രമിക്കുകയും മികച്ച സാമൂഹിക സേവനവും ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button