തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അനാഥാലയങ്ങള്‍ക്കു സൗജന്യ റേഷന്‍ അനുവദിച്ചു. അനാഥാലയങ്ങള്‍ക്കു സൗജന്യ റേഷന്‍ നല്‍കും. കോവിഡിന്റെ പശ്ചാത്തലത്തിലാണു നടപടി. മുഖ്യമന്ത്രി പിണറായി വിജയനാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.
പെര്‍മിറ്റ് പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്ന കോണ്‍വെന്റുകള്‍, അനാഥാലയങ്ങള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനങ്ങളെ സൗജന്യ റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തും. 3000 അതിഥി മന്ദിരങ്ങളിലായി 42,602 അന്തേവാസികളുണ്ട്. ഇവര്‍ക്ക് സൗജന്യമായി അരി നല്‍കും.
നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലും സൗജന്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രൊഫഷണല്‍ നാടകസമിതികള്‍, ഗാനമേള ട്രൂപ്പുകള്‍, മിമിക്രി കലാകാര·ാര്‍, ചിത്രശില്പകലാകാരന്മാര്, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട കലാകാര·ാര്‍ തുടങ്ങിയവര്‍ പ്രതിസന്ധിയിലാണ്. അവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments