Latest NewsNewsIndia

സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ 30000 കോടി രൂപയ്ക്ക് വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം

മുംബൈ: ആശുപത്രികളിലെ സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള പണം ശേഖരിക്കാൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ 30000 കോടി രൂപയ്ക്ക് വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം. OLX-ൽ ആണ് സ്റ്റാച്യു ഓഫ് യൂണിറ്റി 30000 കോടി രൂപയ്ക്ക് വിൽപ്പനയ്ക്ക് എന്ന പരസ്യം വന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പരസ്യം നൽകിയയാളുടെ പേരുവിവരങ്ങൾ ലഭ്യമല്ല. അതേസമയം സംഭവം വിവാദമായതോടെ പരസ്യം സൈറ്റിൽനിന്ന് നീക്കിയിട്ടുണ്ട്.

Read also: കത്തിക്കാളുന്ന ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വേനൽ മഴ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ

നർമദയുടെ തീരത്തു പണികഴിപ്പിച്ച സർദാർ വല്ലഭായ് പട്ടേലിന്‍റെ പ്രതിമ സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്നാണ് അറിയപ്പെടുന്നത്. 2989 കോടി രൂപയായിരുന്നു ഇതിന്‍റെ നിർമാണ ചെലവ്. 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button