കൊച്ചി: ഇവിടെ കിട്ടുന്ന ചികിത്സയോ പരിചരണമോ ബ്രിട്ടണില്‍ കിട്ടില്ലെന്നുറപ്പുണ്ട് … കോവിഡ് വൈറസില്‍ നിന്ന് മോചിതനായ ബ്രിട്ടീഷ് പൗരന്‍ : കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനത്തെ കുറിച്ച് പറഞ്ഞ ഈ വാക്കുകളോടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കേരളത്തിന് കയ്യടി . ഇതോടെ കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധനേടിക്കഴിഞ്ഞു. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ സ്നേഹം നിറഞ്ഞ പരിചരണവുമെല്ലാം ആഗോളശ്രദ്ധ നേടിക്കഴിഞ്ഞു.
Read Also : കോവിഡ്-19 നെ നേരിടാന്‍ സംസ്ഥാനത്ത് വിവിധ പ്ലാനുകള്‍ : പ്ലാനുകള്‍ വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
അതേസമയം, കേരളത്തിന്റെ ആരോഗ്യരംഗത്തെ ഈ കരുതലിനെ കുറിച്ചുള്ള ബ്രിട്ടീഷ് പൗരന്റെ വാക്കുകള്‍ സോഷ്യല്‍ലോകത്ത് ശ്രദ്ധേയമാകുകയാണ്.
‘ഇതിലും മികച്ച ചികിത്സ എനിക്ക് ബ്രിട്ടണില്‍ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ കേട്ടിട്ടുണ്ട് കേരളത്തില്‍ ടോപ് ക്ലാസ് മെഡിക്കല്‍ പരിചരണമാണെന്ന്. എന്റെ ചികിത്സയിലൂടെ അത് വ്യക്തമായി.’
മൂന്നാറില്‍ ക്വാറന്റേനില്‍ കഴിയാന്‍ പറഞ്ഞിട്ട് അവിടെ നിന്നും അനുമതിയില്ലാതെ യുകെയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ബ്രിട്ടീഷ് പൗരന്‍ നീല്‍ ബ്രയാന്‍ ലൂക്കിന്റേതാണ് ഈ വാക്കുകള്‍. ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായി വിശ്രമത്തില്‍ കഴിയുന്ന ബ്രയാന്‍ ലൂക്ക് ഇന്ത്യ ടുഡേയ്ക്ക് നല്‍കി അഭിമുഖത്തില്‍ പറഞ്ഞതാണിത്.
കഴിഞ്ഞ മാര്‍ച്ച് 15നാണ് ബ്രയാനെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജെയിന്‍ ലോക് വുഡും ഒപ്പമുണ്ടായിരുന്നു. ബ്രയാനെ കേരള ആരോഗ്യവകുപ്പ് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് തിരികെക്കൊണ്ടു പോയത് പുതിയ ജീവിതത്തിലേക്കായിരുന്നു.
ആശുപത്രിയില്‍ എത്തിയപ്പോള്‍ ബ്രയാന് ഗുരുതരമായി ന്യുമോണിയ ബാധിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകുയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ സമ്മതത്തോടെ എച്ഐവിക്കുളള പ്രതിരോധ മരുന്ന് നല്‍കിയാണ് ജീവന്‍ രക്ഷിച്ചത്. ഏപ്രില്‍ മാസം ഒന്നിന് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹം കളമശ്ശേരി ആശുപത്രി വിട്ടു. ഇപ്പോള്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരുകയാണ്.
Post Your Comments