വാഷിംഗ്ടണ്‍ : കോവിഡിന് മുന്നില്‍ അമേരിക്ക വിറയ്ക്കുന്നു , മരണം പതിനായിരത്തോട് അടുക്കുന്നു . വൈറസ് ബാധിതര്‍ 3 ലക്ഷം കടന്നു. 3,11,,735 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം 9,171 ആയി. 16,600 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
Read Also : കോവിഡ്-19: അമേരിക്കയില്‍ മരണ നിരക്ക് ഉയരുന്നു; വെള്ളിയാഴ്ച 1480 പേര് മരിച്ചു
അമേരിക്കയില്‍ ഇന്നലെയും മരിച്ചവരുടെ എണ്ണം ആയിരത്തിന് മുകളിലാണ്. 1224 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 630 മരണങ്ങളും ന്യൂയോര്‍ക്കിലാണ്. ന്യൂയോര്‍ക്കില്‍ ഓരോ രണ്ടര മിനിറ്റിലും ഒരാള്‍ മരിക്കുന്നതായി ഗവര്‍ണര്‍ ആന്‍ഡ്രു കൂമോ പറഞ്ഞു. രോഗികളുടെ എണ്ണം നിത്യേന വര്‍ധിച്ചുവരികയാണ്.
അതേസമയം കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. നിര്‍ഭാഗ്യവശാല്‍ ഒട്ടേറെ മരണങ്ങളുണ്ടാകുമെന്നും ഭയാനകമായ കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ട്രംപ് പറഞ്ഞു.
ലോകത്തെ ആകെ രോഗികളില്‍ നാലിലൊന്നും അമേരിക്കയിലാണ്. അതിവേഗത്തില്‍ രോഗം പടരുന്നത് ന്യൂയോര്‍ക്കിലും ലൂസിയാനയിലുമാണ്. ന്യൂയോര്‍ക്കില്‍ മാസ്ക്, കയ്യുറ, ഗൗണ്‍ എന്നിവ അടക്കം അടിസ്ഥാന സുരക്ഷാ മെഡിക്കല്‍ ഉപകരണങ്ങള്‍ കിട്ടാതെ ആരോഗ്യപ്രവര്‍ത്തകര്‍ വലയുകയാണ്. ന്യൂയോര്‍ക്കില്‍ ഓക്സിജന്‍ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ലൂസിയാനയില്‍ രോഗികളുടെ എണ്ണം 10,000 കവിഞ്ഞു. ജയിലുകളിലെ നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് മാസത്തില്‍ താഴെ തടവിന് ശിക്ഷിക്കപ്പെട്ടവരെ വീടുകളില്‍ നിരീക്ഷത്തിലാക്കും.
അടിയന്തര സഹായത്തിന് സൈന്യമിറങ്ങിയിട്ടുണ്ട്. സൈന്യത്തില്‍ നിന്ന് വിരമിച്ച 9,000 ആരോഗ്യ പ്രവര്‍ത്തകര്‍ സേവനത്തിനിറങ്ങിയിട്ടുണ്ട്. 50 സംസ്ഥാനങ്ങളിലായി
സൈന്യം നൂറിലേറെ താത്ക്കാലിക ആശുപത്രികളാണ് നിര്‍മിക്കുന്നത്.
Post Your Comments