മുംബൈ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിച്ചാലും തിയേറ്ററുകളില്‍ സാമൂഹിക അകലം നടപ്പിലാക്കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ തയ്യാറെടുത്ത് പ്രമുഖ മള്‍ട്ടിപ്ലെക്സ് തിയറ്റര്‍ ശൃംഖല . പിവിആര്‍ കമ്പനിയാണ് പുതിയ മാര്‍ഗത്തിലേയ്ക്ക് തിരിയുന്നത്.ലോക്ക് ഡൗണിന് ശേഷവും സിനിമാശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ തീയേറ്ററുകള്‍ അണുവിമുക്തമാക്കുന്നതിനൊപ്പം ടിക്കറ്റ് ബുക്കിംഗ് മുതല്‍ തീയേറ്റര്‍ കാഴ്ച വരെയുള്ള വിവിധ ഘട്ടങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പാക്കും
തീയേറ്റര്‍ ഹാളില്‍ കാണികള്‍ തമ്മില്‍ സുരക്ഷിതമായ അകലം ലഭിക്കുന്ന വിധത്തില്‍ സീറ്റുകള്‍ ഒഴിച്ചിടാനാണ് പിവിആറിന്റെ പദ്ധതി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും 71 നഗരങ്ങളിലായി 841 സ്‌ക്രീനുകളാണ് പിവിആറിന് ഉള്ളത്.
Post Your Comments