കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തി കൊണ്ടു നേരിടാനായി ഞായര്‍ വൈകിട്ട് ഒന്‍പതിന് രാജ്യമാകെ വൈദ്യുതിവിളക്കുകള്‍ അണച്ച് മെഴുകുതിരിയോ ചെരാതോ ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിനു പിന്നില്‍ ചില വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്ന് സംഖ്യാശാസ്ത്രം പറയുന്നു.
ഒന്‍പത് എന്ന സംഖ്യക്ക് ഭാരതീയ ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലും വളരെയധികം പ്രാധാന്യമുണ്ട്. ഗണിത ശാസ്ത്രപ്രകാരം ഏറ്റവും വലിയ അടിസ്ഥാന സംഖ്യയാണല്ലോ ഒന്‍പത്. മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രമെന്ന് സംഖ്യാശാസ്ത്രകാരന്മാര് പറയുന്നു. നവഗ്രഹങ്ങളാണ് സംഖ്യശാസ്ത്രത്തിന്റെ അടിസ്ഥാനം. ഇതനുസരിച്ച് ഒന്‍പത് എന്ന സംഖ്യ നവഗ്രഹങ്ങളിലെ കുജന് അഥവാ ചൊവ്വയെ കുറിക്കുന്നു.
ജാതകപ്രകാരം യുഗ്മരാശികളായ ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയില്‍ ചൊവ്വ നില്‍ക്കുന്നവര്‍ക്കും അവിട്ടം, ചിത്തിര, മകയിരം നക്ഷത്രക്കാര്‍ക്കും 9, 18, 27 എന്നീ തീയതികളില്‍ ജനിച്ചവര്‍ക്കും ഭാഗ്യസംഖ്യ 9 ആണ്. അതിനാല്‍ ഇക്കൂട്ടര്‍ ചൊവ്വയുടെ അധിദേവതകളായ സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ഭജിക്കുന്നതിലൂടെ ദോഷ ദുരിതങ്ങള്‍ നീങ്ങി അഭിവൃദ്ധിയുണ്ടാകുമെന്ന് ജ്യോതിഷം പറയുന്നു.
നവഗ്രഹങ്ങള്‍, നവധാന്യങ്ങള്‍, നവരാത്രി, നവരത്നം എന്നിങ്ങനെ ഭാരതീയ സംസ്കാരമനുസരിച്ചു വിശേഷപ്പെട്ടതും പവിത്രമായതുമായ പലതും ഒന്പതുമായി ബന്ധപ്പെട്ടിരിക്കുന്നു
Post Your Comments