കൊച്ചി: കേരളത്തിൽ നിന്ന് തനിക്ക് ലഭിച്ച പരിഗണനയ്ക്ക് നന്ദി പറഞ്ഞ് ബ്രയിന്‍ ലോക്കവുഡ് എന്ന 57കാരന്. റ്റൊരു നാട്ടുകാരനായിരുന്നിട്ടും തനിക്ക് നല്കിയ സ്നേഹത്തിനും പരിചരണത്തിനും നന്ദി എത്ര പറഞ്ഞാലും തീരുന്നതല്ലെന്ന് അയാള്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റിവ് ആയത്. ഇദ്ദേഹവും ഭാര്യയും 18 പേരും അടങ്ങുന്നസംഘമായാണ് കേരളം കാണാൻ എത്തിയത്. നെടുമ്പാശ്ശേരിയില്‍ ദുബായിലേക്കുള്ള വിമാനത്തില്‍ കയറാനിരിക്കെ ഇയാളുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റിവ് ആണെന്ന് അറിയുകയായിരുന്നു.
പനി ഉണ്ടായിരുന്നു. കോട്ടയത്ത് വെച്ച് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. മൂന്നാറിലെ ഹോട്ടലില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. മാര്‍ച്ച് 14ന് ഫലം നെഗറ്റിവ് ആണെന്ന് തങ്ങളെ അറിയിച്ചു. അങ്ങിനെയാണ് നാട്ടിലേക്ക് തിരിച്ചു പോവാന്‍ തീരുമാനിച്ചത്. പോസിറ്റിവാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അങ്ങിനൊരു സാഹസത്തിന് മുതിരില്ലായിരുന്നുവെന്നും ബ്രയിന്‍ ലോക്കവുഡ് പറയുന്നു.
Post Your Comments