Latest NewsNewsIndia

വിമാന ടിക്കറ്റ് ബുക്കിംഗ്, ഏപ്രില്‍ 15 ന് ശേഷം ആരംഭിക്കുമോ ? തീരുമാനം വ്യക്തമാക്കി എയർ ഏഷ്യ

മുംബൈ : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണിന് ശേഷം ഏപ്രില്‍ 15 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നറിയിച്ച് ബഡ്‌ജറ്റ്‌ വിമാന കമ്പനി എയർ ഏഷ്യ. എന്നാല്‍ കൊവിഡ് 19തുമായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരമേ സര്‍വീസ് നടത്തൂവെന്നും, മാറ്റത്തിന് സാധ്യതയെന്നും വാര്‍ത്താക്കുറിപ്പിലൂടെ എയർ ഏഷ്യ അറിയിച്ചു.

Also read: വീടുകളില്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കുന്നത് ലൈനുകള്‍ തകരാറിലാകും : കെഎസ്ഇബിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ് : സത്യാവസ്ഥയുമായി കെഎസ്ഇബി രംഗത്ത്

കൊവിഡ് 19 വ്യാപനം തടയാൻ ഏപ്രില്‍ 14 വരെ രാജ്യത്തെ ആഭ്യന്തര സര്‍വീസുകളും അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഭൂരിഭാഗം വിമാനക്കമ്പനികളും ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോല ഏപ്രില്‍ 14 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്കിങിന് തടസമില്ലെന്ന് വ്യാഴാഴ്ച പറഞ്ഞതിന് പിന്നാലെയാണ് കമ്പനികള്‍ ബുക്കിങ് ആരംഭിച്ചത്.

ഇന്റിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവര്‍ ഏപ്രില്‍ 15 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എയര്‍ ഇന്ത്യ പ്രില്‍ 30 വരെ സര്‍വീസ് നടത്തില്ലെന്നാണ് വെള്ളിയാഴ്ച. അറിയിച്ചത്. ലോക്ക് ഡൗണ്‍ അവസാനിച്ചാലും രണ്ടാഴ്ച കൂടി സര്‍വീസ് നീട്ടിവയ്ക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button