Latest NewsSaudi ArabiaNewsGulf

പനി ബാധിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ് : പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി, ഒടുവിൽ മരണത്തിന് കീഴടങ്ങി. സൗദി റിയാദിൽ ടാക്സി ഡ്രൈവറായിരുന്ന മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട്​ സ്വദേശി നടമ്മൽ പുതിയകത്ത്​ സഫ്‍വാൻ (37) ആണ്​ ശനിയാഴ്ച ​രാത്രിയോടെ റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ മരണപ്പെട്ടത്. 10​ ദിവസം മുമ്പാണ്​ പനി ബാധിച്ചത്​. അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. മരണകാരണം സൗദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സന്ദർശക വിസയിൽ മാർച്ച്​ എട്ടിന്​ റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. പരേതരായ കെ.എൻ.പി മുഹമ്മദ്​, ഫാത്തിമ ദമ്പതികളുടെ മകനാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button