മുംബൈ: ധാരാവിയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്ര അതീവജാഗ്രത പ്രഖ്യാപിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയിലാണ് കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
.ഒരു സത്രീക്കും പുരുഷനുമാണ് ധാരാവിയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ധാരാവിയിലും പരിസര പ്രദേശത്തും മുംബൈ കോര്പ്പറേഷന് അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ നേരത്തെ ഇവിടെ രോഗം ബാധിച്ച് മരിച്ചയാളുമായി അടുത്തിടപഴകിയവരുടെ പരിശോധനാഫലം നെഗറ്റീവാണ്.
Post Your Comments