Latest NewsNewsGulfOman

കോവിഡ്, ഒമാനിൽ ഒരാള്‍ കൂടി മരിച്ചു : വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു

മസ്‌ക്കറ്റ് : കോവിഡ് 19 ബാധിച്ച് ഒമാനിൽ ഒരാള്‍ കൂടി മരിച്ചു. 72 കാരനായ ഒമാനി പൗരൻ കൂടി മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെയും മരിച്ചതും ഒമാന്‍ സ്വദേശിയാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം 25 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 277 ലെത്തി. ഇതിൽ 207 കോവിഡ് ബാധിതരും മസ്കറ്റ് ഗവര്‍ണറേറ്റിൽ നിന്നുമുള്ളവരാണ്. ഇതിനകം 61 പേര്‍ രോഗവിമുക്തരായെന്നും ഒമാൻ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

Also read : ആയുഷ്മാന്‍ ഭാരത് ഗുണ ഉപഭോക്താക്കള്‍ക്ക് ചികിത്സ സൗജന്യമാക്കി കേന്ദ്രസര്‍ക്കാര്‍

യുഎഇയിൽ കഴിഞ്ഞ ദിവസം 241 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 1,505 ആയി. ഒരാള്‍കൂടി മരിച്ചതോടെ മരണസംഖ്യ 10 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിതെന്നാണ് ആരോഗ്യമന്ത്രാലയം വക്താവ് ഡോ.ഫരീ അൽ ഹൊസനി പറഞ്ഞത്. പരിശോധനാ സംവിധാനം വിപുലീകരിച്ചതോടെ പ്രതിദിനം കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നതായും, രോഗലക്ഷണമില്ലെങ്കിലും എല്ലാവരും ഫെയിസ് മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ 691പേരില്‍ രോഗം സ്ഥിരീകരിച്ചതിനാൽ രാജ്യത്തു കഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍ ആശങ്കയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button