Latest NewsNewsIndia

രാജ്യത്ത് കോവിഡിനെതിരെ പ്രതിരോധനടപടികള്‍ ശക്തമാകുമ്പോഴും ധാരാവി രോഗവ്യാപന ഭീഷണിയില്‍

മുംബയ്: പ്രതിരോധ നടപടികള്‍ മറികടന്ന് മുംബയിലെ ചേരികളില്‍ കൊവിഡ് -19 വ്യാപിക്കുന്നതായി ആശങ്ക. ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിലെ 35കാരനായ ഡോക്ടര്‍ക്കും പവായ് മേഖലയിലെ ചേരിനിവാസിയായ 35കാരനും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. 10 ലക്ഷത്തിലേറെപ്പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട മൂന്നാമത്തെയാളാണ് ഡോക്ടര്‍. പ്രദേശത്ത് ക്ലിനിക് നടത്തുന്ന ഇയാള്‍ വോഖഡിലെ സ്വകാര്യ ആശുപത്രിയിലും ജോലിചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഏഴു മലയാളി നഴ്‌സുമാരും ജോലിചെയ്യുന്നത് ഇവിടെയാണ്. ഇതോടെ ധാരാവിയില്‍ 4000 ഓളം പേര്‍ നിരീക്ഷണത്തിലാണ്.

ധാരാവിക്ക് പുറമെ കലീന, ഘാട്കൂപ്പര്‍, പവായ്, വര്‍ളി ചേരികളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button