Latest NewsNewsInternational

കോവിഡ് 19 ; രണ്ടാഴ്ചയ്ക്കിടെ ഏഴ് ലക്ഷം പേരെ തൊഴിലുടമകള്‍ പിരിച്ചുവിട്ടു

ലോകമെങ്ങും ഭീതി പടര്‍ത്തി കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ഏഴ് ലക്ഷം പേരെ തൊഴിലുടമകള്‍ പിരിച്ചുവിട്ടുവെന്നാണ് ട്രംപ് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്ക് സൂചിപ്പിക്കുന്നത്. ഹോട്ടലുകളിലും ബാറുകളിലുമാണ് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായത്.

തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ മാര്‍ച്ചിലെ അവസാന രണ്ടാഴ്ചയിലെ കണക്കുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഈ രണ്ടാഴ്ചകളില്‍ മാത്രം 10 ലക്ഷത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമായിട്ടുണ്ടെന്നാണ് സൂചന. 2010 സെപ്തംബറിന് ശേഷം ആദ്യമായാണ് ജീവനക്കാരെ ഇങ്ങനെ പിരിച്ചുവിടുന്ന സാഹചര്യം ഉണ്ടാവുന്നത്. റീട്ടെയ്ല്‍ സ്ഥാപനങ്ങളിലും തൊഴിലാളികളെ പിരിച്ചു വിട്ടിട്ടുണ്ട്. പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 3.5 ശതമാനമായിരുന്നു എന്നാല്‍ ഇപ്പോള്‍ അത് 4.4 ശതമാനത്തിലേക്ക് താഴ്ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button