ന്യൂ ഡല്‍ഹി: കൊറോണ വൈറസുകള്‍ വായുവിലൂടെ പകരില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ പഠനം പുറത്ത്. (ഐസിഎംആര്‍). വായുവിലൂടെ കോവിഡ് പകരുമായിരുന്നെങ്കില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബത്തിലെ എല്ലാവര്‍ക്കും രോഗം ഉണ്ടാകേണ്ടതായിരുന്നുവെന്ന് ഐ സി എം ആര്‍ അധികൃതര്‍ വിശദീകരിച്ചു.
കോവിഡ് ബാധിതര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളിലെ മറ്റു രോഗികള്‍ക്ക് വൈറസ് ബാധയില്ല. അതിനാല്‍ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്വാളിനൊപ്പമായിരുന്നു വാര്‍ത്താസമ്മേളനം.
അതേസമയം, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3374 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 472 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ആകെ 83 പേരാണ് മരിച്ചത്. ശനിയാഴ്ച മുതല്‍ 11 മരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
ALSO READ: കോവിഡിനെതിരെയുള്ള ഐക്യദീപ പ്രഭയിൽ ഭാരതം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും വസതിയില്‍ ദീപം തെളിയിച്ചു
267 പേര്‍ക്ക് അസുഖം ഭേദമായി. അതേസമയം ഇന്ത്യയില്‍ കൊറോണ കേസുകള്‍ ഇരട്ടിയാകുന്നതിനുള്ള നിരക്ക് നിലവില്‍ 4.1 ദിവസമാണ്.തബ്‌ലീഗ് ജമാഅത്ത് പ്രശ്‌നങ്ങൾ ഉണ്ടായില്ലെങ്കിൽ ഇത് 7.4 ദിവസമാകുമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments