Latest NewsKeralaNews

ധനമന്ത്രി കാര്യങ്ങള്‍ മറച്ച് വെക്കുമ്പോള്‍ മറ്റുള്ളവര്‍ കാര്യങ്ങള്‍ പഠിക്കാതെ പറയുന്നു;കേരളത്തോട് കേന്ദ്രം ചിറ്റമ്മനയം കാണിക്കുന്നെന്ന ആരോപണം അര്‍ഥശൂന്യമാണെന്ന് ബി.ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: കേരളസര്‍ക്കാരിനോട് കേന്ദ്രം ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്ന ആരോപണം അര്‍ഥശൂന്യമാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍. ധനമന്ത്രി കാര്യങ്ങള്‍ മറച്ച് വെക്കുമ്പോള്‍ മറ്റുള്ളവര്‍ കാര്യങ്ങള്‍ പഠിക്കാതെ പറയുന്നു. അര്‍ഹമായ തുക കേരളത്തിന് ലഭിച്ചിട്ടുണ്ട്. ധനക്കമ്മി കുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ടുദിവസം മുമ്പ് അഡ്വാന്‍സ് പണം നല്‍കിയതില്‍ ഏറ്റവും കൂടുതല്‍ കിട്ടിയത് കേരളത്തിനാണെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: ഐക്യദീപത്തിന് ലഭിച്ച പിന്തുണ ആവേശകരം; എല്ലാവര്‍ക്കും നന്ദി: കെ.സുരേന്ദ്രന്‍

ജനസംഖ്യ,ഭൂപരിധി, ദുരന്തനാശനഷ്ടം,മുന്‍ ഫണ്ട് വിനിയോഗം,പ്രതിരോധ പ്രവര്‍ത്തനം എന്നീ അഞ്ച് ഘടകങ്ങളാണ് അടിസ്ഥാനമാക്കിയാണ് ദുരന്തനിവാരണ ഫണ്ട് നൽകുന്നത്. ഈ ഫോര്‍മുല വെച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഫണ്ട് ചിറ്റമ്മനയം വെച്ച് കുറയ്ക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വം കുറച്ചവെന്ന് ഈ ഫോര്‍മുല വെച്ച് പറയാന്‍ കേരളത്തിലെ ധനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും ബി.ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button