തിരുവനന്തപുരം: രാഷ്ട്രീയം നോക്കാതെ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യമെമ്പാടുമുള്ള ജനങ്ങള്‍. ഇന്ന് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യം ഒരുക്കുക പ്രതിരോധ ദീപ പ്രഭ. കേരളവും ഇതിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി വീടുകളിലെ വിളക്കുകള്‍ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതിവിതരണം തകരാറിലാക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിക്കുകയും ചെയ്തു. മമ്മൂട്ടി അടക്കമുള്ള പ്രമുഖര്‍ ഇതിനോട് ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപാടുപേര്‍ ഒരേസമയം വൈദ്യുതിവിളക്കുകള്‍ അണയ്ക്കുന്നത് ഇതാദ്യമല്ല. ഭൗമദിനാചരണത്തിന്റെ ഭാഗമായി ഒരുമണിക്കൂര്‍ വൈദ്യുതി വിളക്കുകള്‍ അണയ്ക്കാറുണ്ട്. എന്നാല്‍, പ്രധാനമന്ത്രിയുടെ ആഹ്വാനമുള്ളതിനാല്‍ അതിനേക്കാള്‍ പങ്കാളിത്തം ഞായറാഴ്ചയുണ്ടാകുമെന്നാണു കരുതുന്നത്.
കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാന്‍ എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോര്‍ച്ചോ മൊബൈല്‍ ഫ്ളാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചുവേണം ദീപം തെളിക്കലെന്നും ആരും വീടിനു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണയിലോ നിന്ന് ദീപം തെളിക്കണം. അതിലൂടെ വെളിച്ചത്തിന്റെ അതീതശക്തിയും നമ്മുടെ പോരാട്ടത്തിന്റെ പൊതുലക്ഷ്യവും വ്യക്തമാകും. രാജ്യത്തെ 130 കോടി ജനത്തെക്കുറിച്ചു മനസ്സില്‍ ധ്യാനിക്കണമെന്നും ഇത് പ്രതിസന്ധിയെ ഒത്തൊരുമയോടെ നേരിടാനുള്ള കരുത്തും ജയിക്കാനുള്ള ആത്മവിശ്വാസവും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതന് മുമ്ബ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുമോദനം അറിയിച്ച് കൈകൊട്ടാനും പാത്രങ്ങള്‍ തമ്മില്‍ മുട്ടാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാലത്തെ രണ്ടാം ചലഞ്ചാണ് ലൈറ്റ് അണയ്ക്കല്‍.
Post Your Comments