Latest NewsNewsIndia

മനുഷ്യകുലത്തിന്റെ ശത്രുക്കൾ; ചില തബ്‌ലീഗ് പ്രവർത്തകർക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താനൊരുങ്ങി യോഗി സർക്കാർ

ന്യൂഡൽഹി: തബ്‌ലിഗ് ജമാഅത്തെ വിഭാഗത്തിൽപ്പെടുന്ന ചിലർക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്താനൊരുങ്ങി യോഗി സർക്കാർ. ഡൽഹിയിൽ സമ്മേളനത്തിനെത്തിയവരിൽ നിന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരെ യുപിയിലെ ഗാസിയാബാദ് ആശുപത്രിയിലാണ് അഡ്‌മിറ്റ്‌ ആക്കിയത്. ഇവരിൽ നഴ്സുമാരെ മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്തവർക്കെതിരേയാണ് എൻഎസ്എ ചുമത്തുന്നത്. ആഭാസകരമായ പരാമർശങ്ങൾ നടത്തിയ സംഘാംഗങ്ങൾ വസ്ത്രം ധരിക്കാതെ ഐസലേഷൻ വാർഡിലൂടെ നടക്കുകയും ബീഡികളും സിഗരറ്റുകളും ചോദിച്ച് ബഹളം ഉണ്ടാക്കുകയും ചെയ്‌തിരുന്നു.

Read also: തബ് ലീഗ് ജമാഅത്ത് വിഷയം വന്നതോടെ കൂടുതൽ ജാഗ്രത; ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട് ; സൂചനകൾ പുറത്ത്

‘മനുഷ്യകുലത്തിന്റെ ശത്രുക്കൾ’ എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവരെ വിശേഷിപ്പിച്ചത്. അവർ നിയമം അനുസരിക്കുന്നില്ല, ഉത്തരവുകൾ പാലിക്കുന്നില്ല. വനിതാ ആരോഗ്യ പ്രവർത്തകരോട് അവർ കാണിച്ചത് ഹീനമായ കുറ്റകൃത്യമാണ്. ഒരാളെപ്പോലും വെറുതേവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button