Latest NewsNewsIndia

തബ് ലീഗ് സമ്മേളനം: യു പിയില്‍ വ്യാപക റെയ്ഡ് : പള്ളികളില്‍ നിന്ന് അനധികൃതമായി താമസിച്ചിരുന്നവരെ പിടികൂടി

സഹാറന്‍പൂര്‍ : ലോക്ഡൗണ്‍ ലംഘിച്ച് ഡല്‍ഹി നിസ്സാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ വ്യാപക റെയ്ഡ്. ഉത്തര്‍പ്രദേശിലാണ് പള്ളികളില്‍ വ്യാപക റെയ്ഡ് നടന്നത്. റെയ്ഡില്‍ വിസ നിയമം തെറ്റിച്ച് പങ്കെടുത്ത 65 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസ്സെടുത്തു. യുപിയിലെ സഹാറന്‍പൂര്‍, കാണ്‍പൂര്‍ നഗരങ്ങളില്‍ അനധികൃതമായി വന്ന് താമസിച്ചവര്‍ക്കെതിരെയാണ് കേസ്. തബ് ലീഗ് സമ്മേളനത്തിനെത്തി മടങ്ങുന്നതിന് പകരം സമീപ പ്രദേശങ്ങളിലെ നഗരങ്ങളില്‍ താമസിച്ചവരാണിവര്‍. ഇവരില്‍ 57 പേര്‍ സഹാറന്‍പൂരിലും 8 പേര്‍ കാണ്‍പൂരിലും താമസിക്കുകയായിരുന്നു. നിലവില്‍ എല്ലാവരേയും ആശുപത്രികളില്‍ ക്വാറന്റൈനില്‍ ആക്കി.

Read Also : ലോക് ഡൗണ്‍ നിയമ ലംഘകരെ ജയിലില്‍ അടയ്ക്കാന്‍ സംസ്ഥാനങ്ങളോട് അമിത് ഷാ : കൊറോണയെ നേരിടാന്‍ ഇനി കടുത്ത നടപടികള്‍

‘ഇവിടെ താമസിച്ചിരുന്ന മുഴുവന്‍ വിദേശികളായ മതപ്രചാരകന്മാരേയും പ്രത്യേക നിരീക്ഷണ സംവിധാനത്തിലാക്കിയിട്ടുണ്ട്. സഹറന്‍പൂരില്‍ നിന്നും പങ്കെടുത്ത തദ്ദേശീയരായ മതപ്രചാരകന്മാരെ ഡല്‍ഹിയില്‍ത്തന്നെ ആശുപത്രികളിലാക്കിയെന്ന് സഹറന്‍പൂര്‍ എസ്.പി. ദിനേശ് കുമാര്‍ പറഞ്ഞു.

ഡല്‍ഹി സമ്മേളനം കഴിഞ്ഞ് വിസാ നിയമം ലംഘിച്ച് താമസിച്ചുവന്നവരെ കാണ്‍പൂരിലെ ബാബൂ പൂര്‍വ്വാരയിലെ മുസ്ലീം പള്ളിയില്‍ നിന്നാണ് പോലീസ് പിടിച്ചത്. എല്ലാവരേയും ക്വാറന്റൈനിലാക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും യുപി പോലീസ് വ്യക്തമാക്കി.

ഇതിനിടെ ജോന്‍പൂര്‍ ജില്ലയില്‍ നിന്നും തബ് ലീഗി സമ്മേളനത്തിന് പോയ രണ്ടു പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ജില്ലയില്‍ നിലവില്‍ 3 പേര്‍ ഇതോടെ കൊറോണ രോഗ ബാധിതരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button