ന്യൂഡല്‍ഹി: മര്‍കസ് നിസാമുദ്ദീനില്‍ നിന്നും ഒഴിപ്പിച്ച ആളുകളെ പ്രവേശിപ്പിച്ച ആശുപത്രികള്‍ക്കും ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ക്കും അധിക സുരക്ഷ ഒരുക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. തബ്ലീഗി ജമാഅത്തിന്‍െറ ആസ്ഥാനത്ത് നിന്നോ ഒഴിപ്പിച്ചവരില്‍ പലരും അധികാരികളുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് സെക്രട്ടറി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.ചിലര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
അത്തരക്കാരെ കൈകാര്യം ചെയ്യുന്നത് മെഡിക്കല്‍ സ്റ്റാഫിന് വളരെ ബുദ്ധിമുട്ടാണെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പദ്മിനി സിംഹള പറഞ്ഞു. ക്വാറന്‍റീനില്‍ കഴിയുന്നവരെ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നരേലയിലെ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായും ഇവരെ പിന്നീട് പട്പര്‍ഗഞ്ചില്‍ നിന്ന് അറസ്റ്റ് ചെയ്തതായും അവര്‍ പറഞ്ഞു.
നിസാമുദ്ദീനില്‍ നടന്ന തബ്ലിഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇത് രാജ്യത്തെ പ്രധാന കോവിഡ്19 ഹോട്ട്സ്പോട്ടായി മാറിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മര്‍കസില്‍ താമസിച്ചിരുന്ന രണ്ടായിരത്തിലധികം ആളുകളെയാണ് പൊലീസ് ഒഴിപ്പിച്ചത്. ഇവരില്‍ 500ലധികം പേരെ ആശുപത്രിയിലും മറ്റുള്ളവരെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിരുന്നു.
Post Your Comments